ചെന്നൈ • ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു.കൊളത്തൂർ വിനായകപുരം ആർസി ഈഡൻ കസിലെ നന്ദകുമാറാണ് (70) സ്വദേശമായ പാലക്കാട് നിന്ന് ചെന്നൈയിലെ വസതിയിലേക്ക് മടങ്ങുന്നതിനി lടെ അന്തരിച്ചത്.പോത്തന്നൂരിൽ വച്ചു ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.
പാലക്കാട് കഞ്ചിക്കോട് വെസ്റ്റ് ജവാഹർ നഗർ ആഞ്ജനേയം വീട്ടിൽ കുടുംബാംഗമാണ്.ഭാര്യ സാധന (കേന്ദ്രീയ വിദ്യാലയം റിട്ട. അധ്യാപിക). മകൻ: നവീൻ കുമാർ.