ചെന്നൈ: എയ്റോസ്പേസ് എൻജിനീയറിങ് വിദ്യാർഥിയായ മലയാളി നിഖിൽ ജോസഫ് ജയിംസ് (22) വിഷം ഉള്ളിൽ ചെന്നു മരിച്ചു. ചെന്നൈക്കടുത്തുള്ള സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥിയും മുംബൈ മലയാളിയുടെ മകനുമാണ്.കോളജിനടുത്ത് പോത്തേരി യിലെ അപ്പാർട്മെന്റിലായിരുന്നു താമസം. വിഷം കഴിച്ചെന്നു ശനിയാഴ്ച രാത്രി നിഖിൽ തന്നെയാണു സുഹൃത്തിനെ വിളിച്ച് അറിയിച്ചത്.സുഹൃത്ത് എത്തിയപ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.