കോയമ്പത്തൂർ :കോയമ്പത്തൂർ കോവൈ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി രാജീവിന്റെ ബന്ധുക്കൾ ആണ് ഭാരിച്ച ഹോസ്പിറ്റൽ ചാർജ് അടയ്ക്കാൻ കഴിയാതെ തമിഴ് നാട് സർക്കാരിന്റെ കനിവ് തേടി കാത്തിരിക്കുന്നത്. കഴിഞ്ഞ മാസം 27 നു ആണ് യുവാവ് കോവൈ ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മരിച്ചു… ഇത് വരെ പത്തു ലക്ഷത്തി മുപ്പത്തി നാലായിരത്തി അറുനൂറ്റി മുപ്പത്തഞ്ചു രൂപയാണ് രൂപയാണ് ബില്ല് അടയ്‌ക്കേണ്ടത്. ഇതിൽ നാല് ലക്ഷത്തോളം അവർ അടച്ചിട്ടുണ്ട്…
ബാക്കി തുക സർക്കാർ ഇടപെട്ട് ഒഴിവാക്കി തരണം എന്നാണ് ഇവരുടെ ആവശ്യം.9വയസുള്ള മകളുമായി സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കുടുംബം… മൃതുദേഹം കോവൈ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
