കോയമ്ബത്തൂര്‍| കോയമ്ബത്തൂരില്‍ താമസസ്ഥലത്ത് മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍. നീണ്ടകര സ്വദേശിനിയായ പത്തൊമ്ബതുകാരി ആന്‍ഫിയെ ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സതി മെയിന്‍ റോഡിലെ എസ്‌എന്‍എസ് നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ആന്‍ഫിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
താമസ സ്ഥലത്ത് സുഹൃത്തുക്കളുമായി തര്‍ക്കം ഉണ്ടായതായും അടുത്ത ദിവസം ആന്‍ഫിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തിനു പിന്നില്‍ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ഥിനികള്‍ക്ക് പങ്കുണ്ടെന്നാണ് കുടുംബം പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ കോവില്‍പ്പെട്ടി പൊലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്ബരുകള്‍ – 1056, 0471- 2552056)