ചെന്നൈ: അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനായ മലയാളിയുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി ജിനുവാണ് (31) ചെന്നൈ പോലീസിന്റെ പിടിയിലായത്.മധുരവയൽ ആലപ്പാക്കത്തുള്ള വീട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവർത്തനം നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. അനാശാസ്യ കേന്ദ്രത്തിലുണ്ടായിരുന്ന യുവതിയെ മോചിപ്പിച്ചെന്നും പോലീസ് പറഞ്ഞു.ഇത്തരത്തിൽ ചെന്നൈ വടപളനിയിലുള്ള ലോഡ്ജ് കേന്ദ്രമാക്കി അനാശാസ്യപ്രവർത്തനം നടത്തിയ നാഗപട്ടണം സ്വദേശിയായ ത്രിമൂർത്തിയും (25) ഇയാൾ തടഞ്ഞുവെച്ച യുവതിയെയും മോചിപ്പിച്ചു