ചെന്നൈ: വെല്ലൂരിൽ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുഡിയാത്തം കിലാലത്തൂർ സ്വദേശി കെ.ഹേമരാജാണ് (24) അറസ്റ്റിലായത്.
ഹേമരാജ് ആദ്യം ജനറൽ കോച്ചിൽ കയറിയെങ്കിലും യുവതിയെ ഒറ്റയ്ക്ക് കണ്ടതോടെ വനിതാ കോച്ചിൽ കയറി.മൊബൈൽ ഫോൺ ഇയാൾ ആവശ്യപ്പെട്ടെങ്കിലും യുവതി നൽകിയില്ല.
ഇതോടെ ഫോൺ ബലമായി പിടിച്ചെടുക്കാൻ ശ്രമിഇതോടെ യുവതി സഹായത്തിന് തന്റെ സുഹൃത്തിനെ വിഡിയോ കോൾ ചെയ്തു. ഇതിനു പിന്നാലെ ഹേമരാജ് കത്തി പുറത്തെടുത്തു ഭീഷണിപ്പെടുത്തിയ ശേഷം ദുപ്പട്ട യുവതിയുടെ കഴുത്തിൽ മുറുക്കാനും ശ്രമിച്ചു.
ജാഫർപേട്ടിൽ ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോൾ പുറ ത്തുള്ള യാത്രക്കാർ യുവതിയുടെ നിലവിളി കേട്ടതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് ഹേമരാജ് യുവതിയെ പുറത്തേക്ക് തള്ളുകയായിരുന്നു.പുറത്തേക്കു വീണെങ്കിലും ട്രെയിനിനു വേഗതയില്ലാത്തതി നാൽ യുവതിക്കു ഗുരുതര പരു ക്കേറ്റില്ല. യുവതിയെ വെല്ലൂർ സി എംസി ആശുപത്രിയിൽ പ്രവേശി പ്പിച്ചു. കവർച്ച, കൊലപാതകം , സ്ത്രീപീഡന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇയാളെ റിമാൻഡ് ചെയ്തു.