Home Featured ചെന്നൈ:10 രൂപ നാണയത്തിന് ‘അപ്രതീക്ഷിത വിലക്ക്’ ;ആളുകൾ വലിച്ചെറിയുന്ന നാണയങ്ങളും കടകളിലും മറ്റും കയറിയിറങ്ങി സമ്പാദിച്ചത് 6 ലക്ഷം രൂപ! പുത്തൻ കാറും സ്വന്തമാക്കി വെട്രിവേൽ

ചെന്നൈ:10 രൂപ നാണയത്തിന് ‘അപ്രതീക്ഷിത വിലക്ക്’ ;ആളുകൾ വലിച്ചെറിയുന്ന നാണയങ്ങളും കടകളിലും മറ്റും കയറിയിറങ്ങി സമ്പാദിച്ചത് 6 ലക്ഷം രൂപ! പുത്തൻ കാറും സ്വന്തമാക്കി വെട്രിവേൽ

സേലം: 10 രൂപ നാണയ തുട്ടിന് ‘അപ്രതീക്ഷിത വിലക്ക്’ ഏർപ്പെടുത്തിയെന്ന പ്രചാരണം കൊഴുത്തതോടെ ജനം നാണയതുട്ടുകൾ വലിച്ചെറിയുന്ന അവസ്ഥയിലെത്തി. എന്നാൽ ധർമപുരി ജില്ലയിൽ 10 രൂപ നാണയത്തിനുള്ള അപ്രഖ്യാപിത ‘വിലക്കിനുള്ള’ മധുരപ്രതികാരം നടത്തി ഞെട്ടിച്ചിരിക്കുകയാണ് ധർമപുരി ഹൊറൂറിലെ പ്ലേ സ്‌കൂൾ അധ്യാപകനായ വെട്രിവേൽ.

പലയിടത്തും കയറിയിറങ്ങി രണ്ട് മാസം കൊണ്ട് വെട്രിവേൽ സമ്പാദിച്ചത് ആറ് ലക്ഷം രൂപയാണ്. നാണയം റിസർവ് ബാങ്ക് നിർത്തിയെന്ന തെറ്റായ പ്രചാരണമാണ് ഇതിന്റെ എല്ലാം അടിസ്ഥാനം. സ്വരൂപിച്ച ആറ് ലക്ഷം രൂപ കൊണ്ട് വെട്രിവേൽ പുതിയ കാറും സ്വന്തമാക്കി.

വെട്രിവേൽ കാർ വാങ്ങിയ കഥ ഇങ്ങനെ;തന്റെ പ്ലേ സ്‌കൂളിലെ വിദ്യാർഥികൾ 10 രൂപ നാണയം എറിഞ്ഞു കളിക്കുന്നതു ശ്രദ്ധയിൽപെട്ട വെട്രിവേൽ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. 10 രൂപ നാണയം ആരും എടുക്കാത്തതുകൊണ്ടാണ് കുട്ടികൾക്കു കളിക്കാൻ നൽകിയതെന്നായിരുന്നു മറുപടി.

ഇതേത്തുടർന്ന് വെട്രിവേൽ ബസിലും കച്ചവട സ്ഥാപനങ്ങളിലും 10 രൂപയുടെ നാണയം നൽകിനോക്കിയെങ്കിലും ആരും എടുത്തില്ല. ഈ നാണയം റിസർവ് ബാങ്ക് നിർത്തിയെന്ന തെറ്റായ പ്രചാരണമാണ് ഇതിനു പിന്നിലെന്നു മനസ്സിലാക്കി.

ഇതോടെ ധർമപുരിയിലെ കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും കയറിയിറങ്ങി വെട്രിവേൽ 10 രൂപ നാണയം സ്വരൂപിക്കാൻ തുടങ്ങി.പകരം 10 രൂപ നോട്ട് നൽകി. ചിലർ പകരം നോട്ട് വേണ്ടെന്നു പറഞ്ഞ് നാണയം സൗജന്യമായി നൽകി. 2 മാസംകൊണ്ടാണ് 6 ലക്ഷം രൂപ സ്വരൂപിച്ചത്.

പ്ലേ സ്‌കൂളിലെ കുട്ടികളെയും രക്ഷിതാക്കളെയും പഞ്ചായത്ത് അധികൃതരെയും കൂട്ടി സേലത്തെ മാരുതി ഷോറൂമിലെത്തി കാർ വാങ്ങി. ഷോ റൂം ജീവനക്കാർ 5 മണിക്കൂർകൊണ്ടാണു നാണയം എണ്ണിത്തീർത്തത്. കാറിന്റെ താക്കോൽ വാങ്ങുന്ന വിഡിയോ ഷോറൂം ജീവനക്കാരാണു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

You may also like

error: Content is protected !!
Join Our Whatsapp