Home Featured വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം യുവാവ് കല്യാണസാരിയില്‍ തൂങ്ങി മരിച്ചു

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം യുവാവ് കല്യാണസാരിയില്‍ തൂങ്ങി മരിച്ചു

by jameema shabeer

ചെന്നൈ: വിവാഹിതനായി രണ്ടാം നാള്‍ യുവാവ് ഭാര്യയുടെ കല്യാണ സാരിയില്‍ തൂങ്ങി മരിച്ചു. റാണിപ്പെട്ട് സ്വദേശിയായ ശരവണൻ (27) ആണു മരിച്ചത്.

ശരവണനും ചെങ്കല്‍പെട്ട് സ്വദേശിയായ 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം രണ്ട് ദിവസം മുൻപായിരുന്നു നടന്നത്. ഇന്നലെ പുലര്‍ച്ചെ യുവതി എഴുനേറ്റു നോക്കുമ്ബോള്‍ ശരവണനെ കല്യാണ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച്‌ അന്വേഷണം ഉണ്ടാകുമെന്നും ചെങ്കല്‍പെട്ട് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.

യു.പി പൊലീസുകാര്‍ ചായകുടിക്കാൻ പോയി; പ്രതികള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു

ലഖ്നോ: കോമഡി സിനിമയിലെ രംഗം പോലെ തോന്നാം, പക്ഷേ സംഗതി സത്യമാണ്. ഉത്തര്‍ പ്രദേശിലെ ഝാൻസിയില്‍ പൊലീസുകാര്‍ ചായകുടിക്കാൻ പോയ തക്കംനോക്കി പ്രതികള്‍ ഇറങ്ങിയോടുകയായിരുന്നു.

പൊലീസ് വാഹനം ലോക്ക് ചെയ്യാതെ പോയതാണ് പൊലീസുകാര്‍ക്ക് വിനയായത്.

ചൊവ്വാഴ്ച ബ്രിജേന്ദ്ര കുമാര്‍, ഗയ പ്രസാദ്, ഷൈലേന്ദ്ര എന്നീ പ്രതികളെ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുമ്ബോഴായിരുന്നു സംഭവം. വഴിയില്‍വെച്ച്‌ ഒരു ചായകുടിച്ചു കളയാമെന്ന തോന്നലില്‍ പൊലീസുകാര്‍ വാൻ റോഡരികില്‍ നിര്‍ത്തി. വാനില്‍നിന്ന് പൊലീസുകാര്‍ ഇറങ്ങിപ്പോയത് ഡോര്‍ പൂട്ടാതെയായിരുന്നു. തക്കംനോക്കി പ്രതികള്‍ മൂന്നു പേരും രക്ഷപ്പെട്ടു.

ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ സംഭവം യു.പി പൊലീസിന് വൻ നാണക്കേടായിരിക്കുകയാണ്. പ്രതികള്‍ ഇറങ്ങി പലവഴിക്ക് ഓടുമ്ബോള്‍ പരിസരത്തെങ്ങും പൊലീസുകാരെ ആരെയും സി.സി.ടി.വിയില്‍ കാണുന്നില്ല.

മൂന്ന് സബ് ഇൻസ്പെക്ടര്‍മാരും അഞ്ച് കോണ്‍സ്റ്റബിള്‍മാരും സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp