ചെന്നൈ • കത്തികാട്ടി ഭീഷണിപ്പെടുത്തി റോയപുരത്തെ ഭക്ഷണശാലയിൽ നിന്ന് പണം തട്ടിയ കർണാടക സ്വദേശി അറസ്റ്റിൽ. പിടിയിലായ കോലാർ സ്വദേശി ജെ.മുഹമ്മദ് ഖാൻ (46) വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.ഒരു വർഷമായി ചെന്നൈയിൽ താമസിക്കുന്ന ഇയാൾ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു മോഷണക്കേസുകളിലും ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നു.
റോയപുരത്ത് ബിരിയാണി കച്ചവടം നടത്തുന്ന കെ.ഇ സ്മായിലിനെയാണ് ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നത്.ഇസ്മായിലിന്റെ പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് ഖാനിൽ നിന്ന് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
4 വയസ്സുകാരിക്ക് പീഡനം; അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ : തിരുവണ്ണാമലയിൽ 4 വയസ്സുകാരിയെ പീഡിപ്പിച്ച സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. സത്തുക്കട്ട് ഗ്രാമത്തിലെ സ്കൂളിൽ ഗണിതാധ്യാപകനും സ്കൂൾ പ്രിൻസിപ്പലിന്റെ ഭർത്താവുമായ കാമരാജ് ആണ് അറസ്റ്റിലായത്. സ്കൂളിലെ വിദ്യാർഥിനിയായ കുട്ടിക്കു മിഠായി നൽകി അടുപ്പത്തിലായ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നന്നു പൊലീസ് പറഞ്ഞു.
ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ മാതാപിതാക്കൾ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതി നെ തുടർന്ന് നടത്തിയ പരി ശോധനയിലാണ് പീഡനം നടന്നതായി കണ്ടെത്തിയത്.ആശുപത്രി അധികതർ നൽകിയ വിവരമനുസരിച്ച് കേസെടുത്ത പോലൂർ പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അധ്യാപകനെതിരെ പരാതി നൽകിയതായി അധികൃതർ പറഞ്ഞു. സംഭവമറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും തടിച്ചുകൂടിയതോടെ സ്കൂളിനു പൊലീസ് കാവൽ ഏർപ്പെടുത്തി.