മഥുര: രാത്രി റെയിൽവേ സ്റ്റേഷനിൽ രാത്രി പ്ലാറ്റ്‌ഫോമിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ മോഷ്ടിച്ചു. ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കറുത്ത പാന്റ്സും വെളുത്ത ഷർട്ടുമിട്ട ഒരാൾ കുഞ്ഞിനെ എടുത്തുകൊണ്ട് ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
കുഞ്ഞും അമ്മയും കിടന്നുറങ്ങുന്നതിന്റെ സമീപത്തുകൂടി ഇയാൾ നടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. തിരിച്ചെത്തിയ ഇയാൾ കുഞ്ഞിനെ അമ്മയിൽനിന്ന് വേർപെടുത്തി എടുത്തുകൊണ്ട് ഓടുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനു സമീപത്തേയ്ക്ക് ഇയാൾ ഓടുന്നതാണ് ദൃശ്യങ്ങളിൽ പതിഞ്ഞിരിക്കുന്നത്
കുഞ്ഞിനെ കണ്ടെത്താനായി വിവിധ സംഘങ്ങളായി അന്വേഷണം ആരംഭിച്ചുവെന്ന് മഥുര പോലീസ് അറിയിച്ചു. കുഞ്ഞിനെ തട്ടിയെടുത്ത ആളിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്നും പോലീസ് പൊതുജനത്തോട് ആവശ്യപ്പെട്ടു. അലിഗഡ്, ഹത്രസ് മേഖലകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന ഊർജിതമാക്കി.