തിരുവാൺമിയൂർ . റിപബ്ലിക് ദിനത്തിൽ എസ്.കെ.എസ്. എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി ചെന്നൈയിലും വിപുല പരിപാടികൾ സംഘടിപ്പിക്കാൻ ചാപ്റ്റർ കമ്മിറ്റി തീരുമാനിച്ചു. ജനുവരി 27നു വൈകിട്ട് അഞ്ചിന് എസ്മോർ എം.എം.എ ഹാളിലാണ് പരിപാടി.പരിപാടിയുടെ വിജയത്തിന് തിരുവാൺമിയൂർ സിറ്റി ഗേറ്റ് ഹോട്ടലിൽ ചേർന്ന പ്രവർത്തക സമിതിയിൽ ഹാഫിള് സമീർ വെട്ടം ചെയർമാനും റിഷാദ് നിലമ്പൂർ കൺവീനറും ഇലാഹി മുഹമ്മദലി ട്രഷററുമായ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി. എ. അബൂബക്കർ ഷംസുദ്ദീൻഉദ്ഘാടനം ചെയ്തു.
ഫാറൂഖ് കരിപ്പൂർ, ശംസുദ്ദീൻ സാഹിബ്, ടി.പി മുസ്തഫ ഹാജി, യൂനുസ് കൊടിഞ്ഞി, ക്ലാസിക് അലി, മുസ്തഫ മുസ്ലിയാർ, റഫീഖ് അമ്പത്തൂർ, ആബിദ് പച്ചായി, അഷ്റഫ് പടിഞ്ഞാറെക്കര, മൂസ കൊടക്കാട് ചർച്ചയിൽ സംബന്ധിച്ചു. ഫൈസൽ പൊന്നാനി സ്വാഗതവും മുജീബ് വേങ്ങര നന്ദിയും പറഞ്ഞു. ജനുവരി 27 ന് നടക്കുന്ന പരിപാടിയിൽ പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, ഷമീർ ദാരിമി കൊല്ലം തുടങ്ങിയവർ സംബന്ധിക്കും.