തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • മദ്രാസ് ഹൈക്കോടതിക്ക് എതിർവശത്തായി ആരംഭി ക്കുന്ന മർകസ് ചെന്നൈ സെന്ററിന്റെ പ്രഖ്യാപനം കാന്തപുരം എപി അബൂബക്കർ മുസല്യാർ നിർവഹിച്ചു. തമിഴക മുസ്ലിം ജമാഅത്ത് ചെന്നൈ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി റമസാൻ പ്രഭാഷണവും നടന്നു. തമിഴ്നാട് ചീഫ് ഖാസി സ്വ ലാഹുദ്ദീൻ അയ്യൂബ് ഉദ്ഘാടനം ചെയ്തു.
കെ.എ.മൻസൂർ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പാലവാക്കം മഹമൂദ് മസ്ജിദ് ചീഫ് ഇമാം അൽ ഹാഫിസ് അബൂബക്കർ ഉസ്മാനി തമിഴ് പ്രഭാഷണം നടത്തി. എസ് വൈ എസ് കേരള സെക്രട്ടറി റഹ്മത്തല്ല സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് റാഷിദ് ബുഖാരി, പി.കെ.മുഹമ്മദ് ഹാജി ഏറാമല, അഷ്റഫ് ഹാജി, മൂസ സഖാഫി, കമാൽ സഖാഫി എന്നിവർ പ്രസംഗിച്ചു.