തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : വീട്ടിലെത്തി ചികിത്സ നൽകുന്ന സംസ്ഥാന സർക്കാരിന്റെ മക്കളെ തേടി മരുതുവം’ പദ്ധതിയുടെ ഭാഗമായി 50 ലക്ഷത്തിലേറെ പേർക്ക് ചികിത്സ ലഭിച്ചതായി ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ. 50 ലക്ഷം കടന്ന സാഹചര്യത്തിൽ അടുത്ത ദിവസം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചിത്തലപ്പാക്കത്തെ വീടുകളിൽ നേരിട്ടെത്തി ഗുണഭോക്താക്കൾക്ക് മരുന്നുകൾ നൽകും. ഉയർന്ന രക്തസമ്മർദം, പ്രമേഹം, സാന്ത്വന പരിചരണം, വൃക്ക രോഗങ്ങൾ, ഫിസിയോതെറപ്പി തുടങ്ങിയ അഞ്ചു തരത്തിലുള്ള രോഗങ്ങൾക്ക് പദ്ധതിയുടെ ഭാഗമായി വീട്ടിലെത്തി മരുന്നുകൾ നൽകുകയും പരിശോധിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ‘മക്കളെ തേടി മരുതുവം’ പദ്ധതി ആരംഭിച്ചതിനു ശേഷം സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞതായും ചികിത്സ നേരിട്ടു നൽകാൻ സാധിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.
റോഡപകടത്തിൽ പരുക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിലെ അടിയന്തര ചികിത്സാ ചെലവ് സർക്കാർ വഹിക്കുന്ന ‘ഇന്നുയിർ കാപ്പോം നമ്മെകാക്കും 48 പദ്ധതിയുടെ ഗുണഭോക്താക്കൾ 20,000 കടന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു. 20,000-ാം ഗുണഭോക്താവിനെ ചിത്തലപ്പാക്കത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സന്ദർശിക്കും. പദ്ധതിയുടെ ഭാഗമായി, ആദ്യ 48 മണിക്കൂറിൽ പരമാവധി 1 ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കും.