ചെന്നൈ : നഗരത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി കോർപറേഷൻ. ഷോപ്പിങ് മാൾ, തിയറ്റർ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ തിരക്ക് ഉണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും കോർപറേഷൻ നിർദേശം നൽകി.
ഏതാനും ദിവസങ്ങളായി ആയിരത്തിലേറെ പേർക്കാണു നഗരത്തിൽ കോവിഡ് ബാധിക്കുന്നത്.സംസ്ഥാനത്തു പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന് ആരോഗ്യ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.എന്നാലും പലരും നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് ചെന്നൈ കോർപറേഷൻ കർശന നിർദേശം നൽകിയത്.