Home Featured ഗവർണറുടെ ഇടപെടലിൽ പ്രതിഷേധം: ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മന്ത്രി പൊന്മുടി

ഗവർണറുടെ ഇടപെടലിൽ പ്രതിഷേധം: ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മന്ത്രി പൊന്മുടി

ചെന്നൈ : സംസ്ഥാനത്തെ സർവകലാശാലകളിലെ ബിരുദദാനച്ചടങ്ങ് ഗവർണർ ആർ.എൻ. രവി രാഷ്ട്രീയ വൽക്കരിക്കുകയാണെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി. ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചു. ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണു മന്ത്രിയുടെ പിന്മാറ്റം.

ചടങ്ങിൽ വിശിഷ്ടാതിഥിയായി കേന്ദ്ര സഹമന്ത്രി എൽ.മുരുകനെ ഗവർണർ ക്ഷണിച്ചതാണു മന്ത്രിയെ ചൊടിപ്പിച്ചത്.സർവകലാശാലയുടെ പ്രൊ ചാൻസലർ എന്ന നിലയിൽ മുഖ്യാതിഥി, വിശിഷ്ടാതിഥി എന്നിവരെ സംബന്ധിച്ചുള്ള കാര്യങ്ങൾ സർവകലാശാല തന്നോട് ആലോചിക്കണമെന്ന് പൊന്മുടി പറഞ്ഞു.

ഗവർണറുടെ ഓഫിസാണ് അതിഥികളെ തീരുമാനിച്ചതെന്നാണ്വൈ സ് ചാൻസലർ പറയുന്നത്. പ്രൊ ചാൻസലറേക്കാൾ പ്രാധാന്യം വിശിഷ്ടാതിഥിക്കാണു നൽകുന്നതെന്നും ഈ നില പാടിൽ മാറ്റം വരുത്തണമെന്ന് അഭ്യർഥിച്ചിട്ടും കേട്ടില്ലെന്നും മന്ത്രി പറഞ്ഞു.സർവകലാശാലകൾ രാഷ്ട്രീയ വൽക്കരിക്കുന്നതിനായി ഗവർണർ ബിരുദദാനച്ചടങ്ങ് ഉപയോഗിക്കുന്നു.

ബിരുദദാനം നടത്തുന്നതിന് വിസിക്കാണ് അധികാരമെന്നും എന്നാൽ സംസ്ഥാനത്തെ സർവകലാശാലകളിലെ മുഴുവൻ കാര്യങ്ങളിലും ഗവർണർ കൈകടത്തുകയാണെന്നും ആരോപിച്ചു.

You may also like

error: Content is protected !!
Join Our Whatsapp