ചെന്നൈ> ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ മന്ത്രിയുടെ ഹൃദയ ധമനികളില്‍ മൂന്നു ബ്ലോക്കുകള്‍ കണ്ടെത്തി. ഉടൻ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
അതിനിടെ, ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ രംഗത്തെത്തി. അവര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്തു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിലാണ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞിട്ടും സെന്തില്‍ ബാലാജിയോട് ഇഡി മനുഷ്യത്വരഹിതമായി പെരുമാറിയതെന്തിനെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു