ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനകൾക്കും നിരീക്ഷത്തിനുമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ജൂലൈ പന്ത്രണ്ടിനാണ് സ്റ്റാലിന് കൊവിഡ്സ്ഥിരീകരിച്ചത്.
ചെന്നൈയിലെ ആൾവാർപ്പേട്ടിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചുവരട്ടെയെന്ന് ഗവർണർ ആർഎൻ രവി ആശംസിച്ചു. ‘താങ്കളെ പോലെ ഊർജ്ജസ്വലനായ ഒരു രാഷ്ട്രീയ നേതാവിന് കൊവിഡ് പകർന്നത് പൊതു ജനങ്ങളുമായുള്ള സമ്ബർക്കത്തിലൂടെയാവണം. താങ്കൾ എത്രയും പെട്ടെന്ന് രോഗവിമുക്തി നേടുന്നതിനായി പ്രാർത്ഥിക്കുന്നു’ എന്നാണ് ഗവർണർ സ്റ്റാലിനെഴുതിയ കത്തിൽ പറഞ്ഞത്.
മുൻ മുഖ്യമന്ത്രി ഒ പനീർശെൽവവും സ്റ്റാലിന്റെരോഗവിമുക്തിക്കായി ആശംസകൾ നേർന്നു. ‘മുഖ്യമന്ത്രി പെട്ടെന്ന് സുഖം പ്രാപിച്ച് ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരാൻ തിരിച്ചെത്തട്ടെ’ എന്നാണ് പനീർശെൽവം ആശംസിച്ചത്.