Home Featured ചെന്നൈ: ട്രെയിനിൽനിന്ന് കാണാതായ മലയാളിയെ കണ്ടെത്തി

ചെന്നൈ: ട്രെയിനിൽനിന്ന് കാണാതായ മലയാളിയെ കണ്ടെത്തി

ചെന്നൈ: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മലയാളി വയോധികനെ കണ്ടെത്തി. തൃശൂർ സ്വദേശിയും തിരുവൊട്ടിയൂർ നടരാജ ഗാർഡനിലെ താമസക്കാരനുമായ കണ്ണൻകുട്ടി നായരെയാണ് (74) ഈറോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു കണ്ടെത്തിയത്. തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കുള്ള ട്രെയിനിൽ കുടുംബത്തോടൊപ്പം ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ ഇന്നലെ പുലർച്ചെയോടെയാണു കാണാതായത്.

ശുചിമുറി അന്വേഷിച്ച് നടക്കുന്നതിനിടെ ടിടിഇ ടിക്കറ്റ് ചോദിക്കുകയും ഇല്ലാത്തതിനെ തുടർന്നു ജനറൽ കോച്ചിലേക്കു മാറാൻ ആവശ്യപ്പെടുകയുമായിരുന്നു. ട്രെയിനിൽ നിന്നിറങ്ങി സ്റ്റേഷനിലൂടെ അലഞ്ഞു നടക്കുകയായിരുന്ന കണ്ണൻ കുട്ടി നായരെ മലയാളിയായ ഉമ്മർ വീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണം നൽകുകയും മകനെ വിവരം അറിയിക്കുകയും ചെയ്തു. നോക്മ സ്ഥാപകാംഗവും സജീവ പ്രവർത്തകനുമാണ് കണ്ണൻ കുട്ടി നായർ.

You may also like

error: Content is protected !!
Join Our Whatsapp