Home Featured റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപയും ഭക്ഷ്യ കിറ്റും: മനംനിറഞ്ഞ് തമിഴ് ജനത

റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപയും ഭക്ഷ്യ കിറ്റും: മനംനിറഞ്ഞ് തമിഴ് ജനത

by s.h.a.m.n.a.z

നാഗര്‍കോവില്‍: തമിഴ്നാട് സര്‍ക്കാര്‍ കോവിഡ് ധനസഹായമായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷന്‍കടകളില്‍ നിന്നു തന്നെ വിതരണം ചെയ്തു. 500 രൂപയുടെ നാലു നോട്ടുകളും വലിയൊരു കിറ്റുമായി മടങ്ങുന്ന വയോധികര്‍ അടക്കമുള്ളവുരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. കാര്‍ഡ് ഉടമകളായ 2.11 കോടി കാര്‍ഡുടമകളായ കുടുംബങ്ങള്‍ക്ക് ഗുണം കിട്ടുന്നതാണ് സഹായം.

ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു 4000 രൂപയും ഭക്ഷ്യധാന്യ കിറ്റും. 500 രൂപ വില വരുന്ന സാധനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. ആദ്യ ഗഡുവായ 2000രൂപയും കിറ്റും കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷന്‍കടകളില്‍ നിന്നു തന്നെ വിതരണം ചെയ്തു. ഏതാണ്ട് 240 കോടി രൂപയാണ് ഈ ഇനത്തില്‍ പണമായി മാത്രം നല്‍കുക. – ട്വിറ്ററിന് ഇന്ത്യയില്‍ നിയമ പരിരക്ഷ നഷ്ടമായി; ആദ്യ കേസ് മുസ്ലീം വയോധികനെ മര്‍ദ്ദിച്ച സംഭവത്തിലെ ട്വീറ്റുകള്‍

കേരളത്തോട് ചേര്‍ന്നു കിടക്കുന്ന കന്യാകുമാരി ജില്ലയിലെ ഉദ്ഘാടനം കാട്ടാത്തുറയില്‍ മന്ത്രി ടി. മനോതങ്കരാജ് നിര്‍വഹിച്ചു. ജില്ലയിലെ 776 റേഷന്‍ കടകളിലായി ആറുലക്ഷം കാര്‍ഡുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. വെളളയരി, അയോഡൈസ്ഡ് ഉപ്പ്, ഒരു കിലോ റവ, പഞ്ചസാര, ഉഴുന്നുപരിപ്പ് അരകിലോ വീതം. വാളംപുളി, കടല എന്നിവ കാല്‍കിലോ വീതം, കടുക്, ജീരകം, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ നൂറു ഗ്രാം വീതം, 125 ഗ്രാമിന്റെ കുളിസോപ്പും കാല്‍ കിലോ തൂക്കമുള്ള ബ്രാന്‍ഡഡ് അലക്ക് സോപ്പുമാണ് കിറ്റിലുള്ളത്. 2000 രൂപ വീതം രണ്ടു തവണയായി 4000 രൂപയാണ് നല്‍കുന്നത്.

അധികാരത്തിലെത്തിയതിന് പിന്നാലെ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ നിരവധി ജനപ്രിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും നല്‍കുന്നത് തുടരും. കൂടുതല്‍ പേരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും സ്റ്റാലിന്‍ അറിയിച്ചു. മെയ് 16 ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവിന്‍ പാലിന് ലിറ്ററിന് 3 രൂപ കുറച്ചിരുന്നു. ജോലിക്ക് പോകുന്ന വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സൗജന്യ യാത്രയും പ്രഖ്യാപിച്ചിരുന്നു. ഭിന്നലിംഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സിറ്റി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കും. സ്വകാര്യ ആശുപത്രിയില്‍ അടക്കം സൗജന്യ കോവിഡ് ചികിത്സയും ജനപ്രിയ പ്രഖ്യാപനമായിരുന്നു.

ജോലി നഷ്ടമായ സ്ത്രീകള്‍ക്ക് പുതിയ സംരംഭം തുടങ്ങാന്‍ വായ്പ നല്‍കും. കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് 5000 രൂപ അധിക വേതനം നല്‍കും. മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ പേരില്‍ മൂന്ന് ലക്ഷം നിക്ഷേപിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് പത്ത് ലക്ഷം രൂപയുടെ കോവിഡ് ഇന്‍ഷുറന്‍സ് ആരംഭിക്കും. ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി എല്ലാ ക്ഷേത്രങ്ങളിലും പൂജാരിമാരായി നിയമിക്കുമെന്ന് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബുവാണ് പറഞ്ഞത്. ‘സ്ത്രീകള്‍ പുരോഹിതരായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് പരിശീലനം നല്‍കും, അവരെ പുരോഹിതന്മാരായി നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തമിഴ്‌നാട്ടില്‍ എല്ലാ ജാതിയിലുമുള്ള വ്യക്തികളെയും ക്ഷേത്ര പുരോഹിതരായി കൊണ്ടുവരാനുള്ള പദ്ധതികളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp