Home Featured തമിഴ്‌നാടിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യം; ടീം സ്റ്റാലിന് സാമ്പത്തിക ഉപദേശം നൽകാൻ രഘുറാം രാജനും എസ്‌തേർ ഡുഫ്‌ലോയും

തമിഴ്‌നാടിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യം; ടീം സ്റ്റാലിന് സാമ്പത്തിക ഉപദേശം നൽകാൻ രഘുറാം രാജനും എസ്‌തേർ ഡുഫ്‌ലോയും

by admin

ചെന്നൈ: തമിഴ്‌നാടിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ സാമ്പത്തിക ഉപദേശക സമിതിയിൽ കൂടുതൽ പ്രമുഖരെ ഉൾപ്പെടുത്തു. മുൻ ആർബിഐ ഗവർണർ രഘുറാം രാജനെയും നൊബേൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ എസ്‌തേർ ഡുഫ്‌ലോയെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ക്ഷേമകാര്യ സാമ്പത്തിക വിദഗ്ധനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഴാൻ ഡ്രെസ്സെ, 2003-04 കാലഘട്ടത്തിൽ കേന്ദ്ര ധനകാര്യമന്ത്രാലയ സെക്രട്ടറിയായിരുന്ന എസ്. നാരായണൻ എന്നിവരാണ് സമിതിയിലെ മറ്റുള്ളവർ.

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിന് മാർഗനിർദേശം നൽകുകയാണ് രഘുറാം രാജനും ഡുഫ്‌ലോയും അടക്കമുള്ള അഞ്ചംഗ സമിതിയുടെ ലക്ഷ്യം.തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം ചേർന്നപ്പോഴാണ് ഇവരുടെ പേരുകൾ ഉൾപ്പെടുത്തി സർക്കാർ പ്രഖ്യാപനം നടത്തിയത്.

തമിഴ്​നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ സ്​ഫോടനം; ഒരു കുട്ടിയുള്‍പ്പെടെ മൂന്നുമരണം

Onamtraditions.com
ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

ടിക്കറ്റ് ബുക്കിങ്ങില്‍ നിര്‍ണായക മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ; മാറ്റങ്ങള്‍ ഇങ്ങനെ

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp