
ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റിലായ പ്രതിക്കു 7 വർഷത്തെ കഠിനതടവും ഒരു കോടി രൂപ പിഴയും ചെന്നൈയിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചു.പിഴ അടച്ചില്ലെങ്കിൽ 1 വർഷം കൂടി അധിക തടവ് അനുഭവിക്കണം.കെ.ലിയാക്കത്ത് അലി എന്നയാളെയാണു കോടതി ശിക്ഷിച്ചത്. ഇയാളുടെ 1,75,49,253 രൂപയുടെ സ്ഥിരനിക്ഷേപം കണ്ടു കെട്ടാനും എൻഫോഴ്സ്മെന്റ് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.വ്യാജ ഇറക്കുമതി രേഖകൾ ഉപയോഗിച്ച് ക്രമക്കേടുകൾ നടത്തിയതായും നിയമവിരുദ്ധമായ പണം കൈമാറ്റം നടത്തിയതായും കണ്ടെത്തിയതിനെ തുടർന്നു ചെന്നൈ പോലിസ് സെൻട്രൽ ക്രൈംബ്രാഞ്ച് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2017 ഏപ്രിലിലാണ് അലിക്കെതിരെ കേസെടുത്തത്. തുടർന്ന് ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു.