ചെന്നൈ : കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നു പനി, തലവേദന, പേശീ വേദന തുടങ്ങിയ ലക്ഷണങ്ങളോടെ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവരെ ഐസലേറ്റ് ചെയ്യാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കായി ചെന്നൈയിലുള്ള പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയയ്ക്കണമെന്ന് ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി ഉൾപ്പെടെ മുഴുവൻ വിമാനത്താവളങ്ങളിലെയും ഡയറക്ടർമാർക്ക് അയച്ച കത്തിൽ പൊതുജനാരോഗ്യ ഡയറക്ടർ അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കർശന ജാഗ്രത പുലർത്തുമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.നാട്ടിലെത്തി 21 ദിവസത്തിനകം ലക്ഷണമുണ്ടായാൽ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിൽ വിവരം അറിയിക്കണം.