ചെന്നൈ • സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ 2 ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്നു പുലർച്ചെയോടെ തമിഴ്നാടിന്റെ വടക്കൻ തീരത്തോട് അടുക്കുമെന്നും ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട്, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു. ശക്തമായ കാറ്റു വീശാൻ സാ ധ്യതയുള്ളതിനാൽ തമിഴ്നാട്,ആന്ധ്രപ്രദേശ്, പുതുച്ചേരി തീര ങ്ങളിൽ മീൻപിടിത്തത്തിനു പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ചെന്നൈ: വടക്കൻ ജില്ലകളിൽ 2 ദിവസം കനത്ത മഴയ്ക്കു സാധ്യത
previous post