കൊല്ലം: ജില്ലയിലൂടെ കടന്നുപോകുന്ന വിവിധ ട്രെയിനുകളിലെ സ്ലീപ്പര്‍ ക്ലാസ് കോച്ചുകളില്‍ ഡീറിസര്‍വ്ഡ് സൗകര്യം അനുവദിക്കാന്‍ തീരുമാനം. ആഗസ്റ്റ് ഏഴു മുതല്‍ കന്യാകുമാരി കെ.എസ്.ആര്‍ ബാംഗ്ലൂര്‍ എക്സ്പ്രസ് എസ്- 6 കോച്ച് കന്യാകുമാരി മുതല്‍ എറണാകുളം വരെയും, എസ്7 കോച്ച് കന്യാകുമാരി മുതല്‍ പാലക്കാട് വരെയും ഡീറിസര്‍വ്ഡ് സൗകര്യം പ്രാബല്യത്തില്‍ വരും.
ഒക്ടോബര്‍ 14 മുതല്‍ ശബരി എക്സ്പ്രസ് തിരുവനന്തപുരം മുതല്‍ കോയമ്ബത്തൂര്‍ വരെ എസ്11, എസ്12 കോച്ചുകളും, തിരുവനന്തപുരം ലോകമാന്യതിലക് എക്സ്പ്രസ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ എസ് 8 കോച്ചും ഡീറിസര്‍വ്ഡ് ആയിരിക്കും. കന്യാകുമാരി-പുണെ എക്സ്പ്രസ് എസ് 5 കോച്ച് കന്യാകുമാരി മുതല്‍ എറണാകുളം വരെയും, എസ് 6 കോച്ച് കന്യാകുമാരി മുതല്‍ പാലക്കാട് വരെയും ഡീറിസര്‍വ്ഡ് ആയിരിക്കും. തിരുവനന്തപുരം എ.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ എസ് 7 കോച്ച് ഡീറിസര്‍വ്ഡ് ആകും. ഒക്ടോബര്‍ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
തിരുവനന്തപുരം-മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസില്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെ എസ് 8 കോച്ചും, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ കോട്ടയം മുതല്‍ തിരുവനന്തപുരം വരെ എസ് 5, എസ് 6 കോച്ചും, ചെന്നൈ എഗ്മൂര്‍ – കൊല്ലം അനന്തപുരി എക്സ്പ്രസില്‍ തിരുനെല്‍വേലി മുതല്‍ കൊല്ലം വരെ എസ്10, എസ്11 കോച്ചുകള്‍ ഡീറിസര്‍വ്ഡ് ആയിരിക്കും. ഇത് ഒക്ടോബര്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരും.
കൊല്ലം – ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്സ്പ്രസില്‍ കൊല്ലം മുതല്‍ തിരുനെല്‍വേലി വരെ എസ്11 കോച്ച് ഒക്ടോബര്‍ 20 മുതല്‍ ഡീറിസര്‍വ്ഡ് ആയിരിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് ഉത്തരമായാണ് ലോകസഭയില്‍ ഇത് അറിയിച്ചത്.