തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: കൊണ്ഫെഡറേഷന് ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന് (സിടിഎംഎ) പ്രവാസി ഡ്രാമാ ഫെസ്റ്റിനോട് അനുബന്ധിച്ച് അവതരിപ്പിയ്ക്കുന്ന “മുഖം” നാടകം, ലോക നാടക ദിനമായ മാര്‍ച്ച് 27 വൈകിട്ട് 6.30 ന് ചെന്നൈ, ചിറ്റ്പേട്ടിലെ മലയാളി ക്ലബ്ബില്‍.
പ്രമുഖ സിനിമാ നിര്‍മ്മാണ കമ്ബനിയായ എവിഎ യുടെ സാരഥിയും ചെന്നൈയിലെ വ്യവസായിയുമായ ഡോ. എ.വി.അനൂപിനൊപ്പം ലക്ഷ്മി ഗോപകുമാറും “മുഖ” ത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിയ്ക്കുന്നു.
നാടകരചന ഗിരീഷ് പി.സി.പള്ളം, സംവിധാനം ഡോ.കെ.ജെ.അജയകുമാര്‍, ഗാനരചന പുതിയങ്കം മുരളിയും സംഗീതം കൊച്ചിന് അലക്സും, കൊറിയോഗ്രഫി ആതിര അജയകുമാറും നിര്‍വ്വഹിയ്ക്കുന്നു. ഡോ. കൃഷ്ണമോഹനും ലക്ഷ്മി ഗോപകുമാറും ഗാനങ്ങള്‍ ആലപിയ്ക്കുന്നു.
നാടക സെറ്റ് പ്രശോഭ് പ്രണവവും വെളിച്ചം യു.എന്‍.പിഥൃവും മെയ്ക്ക് അപ് റഫീക്ക്.
പി.കെ.സജിത്ത്, ഗോപകുമാര്‍,ഷനില്‍ കളരിയ്ക്കല്‍, ദീപക് സുധാകരന് എന്നിവരുടെ നേതൃത്വത്തില്‍ പിന്നണി പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നു.