Home മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ ആവശ്യത്തിന് കേരളത്തിന്റെ പച്ചക്കൊടി, മുഖ്യന് സ്റ്റാലിന്റെ നന്ദി

മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ ആവശ്യത്തിന് കേരളത്തിന്റെ പച്ചക്കൊടി, മുഖ്യന് സ്റ്റാലിന്റെ നന്ദി

by shifana p

ചെന്നൈ: മുല്ലപ്പെരിയാറില്‍ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങളും വെട്ടി നീക്കാന്‍ കേരളം തമിഴ്‌നാടിന് അനുമതി നല്‍കി. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് സ്റ്റാലിന്‍ കത്തയച്ചു. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകാന്‍ തീരുമാനം സഹായിക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ കുറിച്ചു. മരങ്ങള്‍ വെട്ടി നീക്കുന്നതോടെ തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്തല്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച തമിഴ്‌നാട് ജലവിഭവ മന്ത്രി എസ്.ദുരൈമുരഗനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Leave a Comment

error: Content is protected !!
Join Our Whatsapp