Home Featured തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു; മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക്

തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു; മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക്

by jameema shabeer

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്.  ജലനിരപ്പ് 139.90 അടിക്കു മുകളിലെത്തി. 142 അടിയാണ് പരമാവധി സംഭരണ ശേഷി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. സെക്കന്‍റിൽ 2050 ഘനയടി വെള്ള ഒഴുകിയെത്തുമ്പോൾ 300 ഘനയടിയാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ഇത്  സെക്കന്റിൽ 250 ഘനയടിയായാണ് കുറച്ചത്. ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറിച്ചത്.

അതേസമയം നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞ ദിവസം ഡാം തുറക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാനുള്ള തീരുമാനം മാറ്റി. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് ഇന്നലെ രാവിലെ പത്തു മണിയോടെ തുറക്കുമെന്ന് അറിയിച്ചിരുന്നത്.

ജലനിരപ്പ് 142 അടിയിലേക്കെത്തന്ന സാഹചര്യമുണ്ടായാൽ തുറക്കാനായിരുന്നു തമിഴ്നാടിന്റെ തീരുമാനം. സെക്കൻഡിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്തുളളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. 

You may also like

error: Content is protected !!
Join Our Whatsapp