Home Featured മുല്ലപ്പെരിയാര്‍ ജലനിരപ്പ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ കര്‍ഷകരുടെ നിരാഹാര സമരം; ‘അണക്കെട്ട് പൂര്‍ണമായും സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണം

മുല്ലപ്പെരിയാര്‍ ജലനിരപ്പ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ കര്‍ഷകരുടെ നിരാഹാര സമരം; ‘അണക്കെട്ട് പൂര്‍ണമായും സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണം

by jameema shabeer

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയം തമിഴ്‌നാട്ടില്‍ വ്യാപിക്കാനായി കര്‍ഷക പ്രതിഷേധം നടക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നിരാഹാര സമരം നടത്തി. സംസ്ഥാനത്തെ ആറ് ജില്ലകളിലെ കര്‍ഷകരാണ് മധുരയില്‍ നിരാഹാര സമരം നടത്തിയത്.

നിരാഹാരസമരത്തില്‍ 500-ലേറെ കര്‍ഷകര്‍ പങ്കെടുത്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ജലസേചനത്തിന് ഉപയോഗപ്പെടുത്തുന്ന ജില്ലകളിലെ കര്‍ഷകരാണ് നിരാഹാരസമരത്തില്‍ പങ്കെടുത്തത്.

അണക്കെട്ടിന് സി ഐ എസ് എഫ് സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍കാര്‍ തയ്യാറാകണം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് കെട്ടാനുള്ള കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുത്. റൂള്‍ കര്‍വ് സമ്ബ്രദായം അനുവദിക്കാന്‍ പാടില്ല എന്നിവയടക്കമുള്ള നിരവധി ആവശ്യങ്ങള്‍ കര്‍ഷകര്‍ സമരത്തില്‍ ഉന്നയിച്ചു.

ബേബി ഡാം ബലപ്പെടുത്താന്‍ അണക്കെട്ടിന് താഴത്തെ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ഷകക്കൂട്ടായ്മയുടെ നേതാവ് പി ആര്‍ പാണ്ഡ്യന്‍

കേരളത്തോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ണമായും തമിഴ്‌നാടിന്റെ നിയന്ത്രണത്തില്‍ കൊണ്ടു വരണമെന്നും എന്‍ജിനീയര്‍മാരുടെ വിദഗ്ധസംഘം മുല്ലപ്പെരിയാറില്‍ തങ്ങി ബേബി ഡാം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ത്തണം എന്ന ആവശ്യവുമായി എഐഎഡിഎംകെയും പ്രതിഷേധത്തിനൊരുങ്ങുന്നു. ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നവംബര്‍ ഒന്‍പതിന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐഎഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വവും എടപ്പാടി പളനി സ്വാമി എന്നിവരും വ്യക്തമാക്കി.

തേനി, മധുര, ദിണ്ഡിഗല്‍, ശിവഗംഗൈ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലായിരിക്കും എഐഎഡിഎംകെ പ്രതിഷേധം സംഘടിപ്പിക്കുക.

You may also like

error: Content is protected !!
Join Our Whatsapp