Home Featured കേരളത്തേയും കര്‍ണാടകയേയും എതിര്‍ക്കാന്‍ ഒന്നിക്കണം; തമിഴ്‌നാട്ടിലെ പാര്‍ട്ടികളോട് പനീര്‍ശെല്‍വം

കേരളത്തേയും കര്‍ണാടകയേയും എതിര്‍ക്കാന്‍ ഒന്നിക്കണം; തമിഴ്‌നാട്ടിലെ പാര്‍ട്ടികളോട് പനീര്‍ശെല്‍വം

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: കേരളം, കര്‍ണാടക സംസ്ഥാനങ്ങളുമായി നിലനില്‍ക്കുന്ന അണക്കെട്ട് പ്രശ്‌നങ്ങളില്‍ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച്‌ നില്‍ക്കണമെന്ന് എ ഐ എ ഡി എം കെ കോ – ഓര്‍ഡിനേറ്റര്‍ ഒ പനീര്‍ശെല്‍വം (ഒ പി എസ്).

മുല്ലപ്പെരിയാര്‍ (കേരളം), മേക്കേദാട്ടു ( കര്‍ണാടക) അണക്കെട്ടുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന് പ്രശ്‌നങ്ങളുണ്ട്. ഇതിന്റെ പേരില്‍ കേരളത്തിലേയും കര്‍ണാടകയിലേയും സര്‍ക്കാരുകളെ ഒന്നിച്ച്‌ എതിര്‍ക്കണം എന്നാണ് ഒ പനീര്‍ ശെല്‍വം പറയുന്നത്.

തമിഴ്നാട്ടില്‍ ഡി എം കെ അധികാരത്തില്‍ വന്നത് മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റ പണികളില്‍ കേരള സര്‍ക്കാര്‍ തടസം സൃഷ്ടിക്കുകയാണ് എന്ന് ഒ പി എസ് പ്രസ്താവനയില്‍ ആരോപിച്ചു. മറുവശത്ത്, മേക്കേദാട്ടു റിസര്‍വോയര്‍ പദ്ധതിയെ എതിര്‍ത്ത് തമിഴ്നാട് പ്രമേയം അംഗീകരിച്ചതോടെ ബി ജെ പി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ വളരെ മോശമായി മാറിയെന്നും ഒ പി എസ് പറഞ്ഞു.

കടല്‍ കാണാന്‍ പെര്‍ഫക്‌ട് വഴി ഒരുക്കി സ്റ്റാലിന്‍, ദൃശ്യങ്ങള്‍ | Oneindia Malayalam
1

ഭരണകക്ഷിയായ ഡി എം കെയുടെ സഖ്യകക്ഷികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഈ വിഷയങ്ങളില്‍ നിശബ്ദത പാലിക്കുന്നത് എങ്ങനെയെന്ന് ആശ്ചര്യം തോന്നുന്നുവെന്നും എ ഐ എ ഡി എം കെ നേതാവ് പറഞ്ഞു. കേരളവും കര്‍ണാടകവുമായി ഡിഎംകെ ‘കുടുംബത്തിന്’ സാമ്ബത്തിക ഇടപാടുകളുണ്ടെന്നും ഇതാണ് വിഷയത്തില്‍ പാര്‍ട്ടിയുടെ (ഡി എം കെ) മൗനത്തിന് കാരണമെന്ന് സംശയം ജനിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാക്കി സംസ്ഥാനത്തിന്റെ ശക്തി തെളിയിക്കാനും മേക്കേദാട്ടില്‍ ഒരു ജലസംഭരണിയും നിര്‍മ്മിക്കുന്നില്ലെന്ന് ഉറപ്പാക്കാനും തമിഴ്നാട്ടിലെ എല്ലാ പാര്‍ട്ടികളോടും ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തണമെന്ന് ഒ പി എസ് ആഹ്വാനം ചെയ്തു.

2

3

ബ്രിട്ടീഷ് ഭരണകാലത്ത്, കേരളത്തിലെ പശ്ചിമഘട്ട പ്രദേശത്ത് നിന്ന് മഴനിഴല്‍ പ്രദേശങ്ങളായ മധുര, തേനി തുടങ്ങിയ തമിഴ്‌നാടിന്റെ ഭാഗങ്ങളിലേക്ക് ജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചിട്ടുള്ളതാണ്, മുല്ലപ്പെരിയാര്‍ അണക്കെട്ട്. 1895 ല്‍ നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് 999 വര്‍ഷത്തേയ്ക്ക് തമിഴ്‌നാട് പാട്ടത്തിനെടുത്തിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. അണക്കെട്ട് നിലനില്‍ക്കുന്നത് കേരളത്തിന്റെ സ്ഥലത്താണ്. എങ്കിലും അതിന്റെ നിയന്ത്രണം, തമിഴ്‌നാടിന്റെ കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയം, രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി.

4

നിലവില്‍ സുപ്രീംകോടതിയിലാണ് ഇത് സംബന്ധിച്ച കേസ് നടക്കുന്നത്. ബെംഗളൂരുവിലും സമീപ ജില്ലകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയാണ് മേക്കേദാട്ട് അണക്കെട്ട് പദ്ധതി. കര്‍ണാടക സര്‍ക്കാരാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവിലും സമീപ ജില്ലകളിലും കുടിവെള്ള ആവശ്യം നിറവേറ്റുന്നതിനായി 2013 -ല്‍ പ്രഖ്യാപിച്ച മേക്കേദാട്ട് പദ്ധതിക്ക് 9000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, കാവേരി നദിയില്‍ അണക്കെട്ട് വന്നാല്‍ തമിഴ്നാടിന് ലഭിക്കുന്ന വെള്ളത്തില്‍ കുറവ് വരും എന്നാണ് തമിഴ്നാട് ആരോപിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp