ചെന്നൈ : തിരുവാട്ടിയൂർ അണ്ണാമലൈ നഗറിൽ റെയിൽവേ വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്കു പിന്തുണയുമായെത്തിയ നാം തമിഴർ കക്ഷി നേതാവ് സീമാൻ കടുത്ത വെയിലേറ്റു കുഴഞ്ഞുവീണു.
പ്രദേശത്തെ 117 വീടുകളാണു പദ്ധതിക്കായി പൊളിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ 2 ദിവസമായി ജനം സമരത്തിലാണ്. ഇന്നലെ രാവിലെയും പ്രതിഷേധം തുടർന്നു. ഇവർക്കു പിന്തുണ അറിയിച്ചാണു സീമാൻ തിരുവൊട്ടിയൂരിലെത്തിയത്.
അണ്ണാമലൈ നഗർ പ്രദേശ ത്തെത്തി ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെകുറിച്ച് അന്വേഷിച്ചു. ഇതിനിടെയാണു ബോധഹിതനായി വീണത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ സിമാന്റെ മുഖത്തു വെള്ളം തളിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് സീമാൻ വീട്ടിലേക്കു പോയി. കടുത്ത വെയിലേറ്റാണു സീമാൻ ബോധരഹിതനാ യെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പാർട്ടി അറിയിച്ചു.