ചെന്നെെ> സിനിമ നിര്‍മാണമേഖലയില്‍ ചുവടുവച്ച് നൻബൻ ഗ്രൂപ്പ് ഓഫ് കമ്ബനീസ്. ചെന്നൈ ട്രേഡ് സെന്ററില്‍വച്ച് നൻബൻ എന്റര്‍ടൈൻമെന്റ്, നൻബൻ ആര്‍ട്സ് കള്‍ച്ചറല്‍ സ്റ്റഡി ആൻഡ് ട്രഷറി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം നടനും നടികര്‍സംഘം പ്രസിഡന്റുമായ നാസര്‍ നിര്‍വഹിച്ചു.
ആര്‍ട്ടിസ്റ്റ് ഡ്രാറ്റ്സ്കി മരുദു, പ്രൊഫ.മു രാമസാമി, കവി അറിവുമതി, പുരസൈ കണ്ണപ്പ സംബന്ധം, പെരിയമേളം കലൈഞ്ജര്‍ മൂന്നുസാമി എന്നിവര്‍ക്കാണ് നൻബൻ അവാര്‍ഡുകള്‍ സമ്മാനിച്ചത്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് തേനാണ്ടല്‍ മുരളി രാമസാമി, നാസര്‍, ഛായാഗ്രാഹകൻ പി സി ശ്രീറാം എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.ഛായാഗ്രാഹകൻ പി സി ശ്രീറാം കലാസംവിധായകൻ ഡി മുത്തുരാജ്, സംവിധായകൻ ചേരൻ, സംവിധായകൻ ഭാഗ്യരാജ്, ഛായാഗ്രാഹകൻ പി സി ശ്രീറാം, സംവിധായകൻ വെട്രിമാരൻ എന്നിവര്‍ക്ക് ക്രാഫ്റ്റ് മാസ്റ്റേഴ്സ് അവാര്‍ഡുകളും സമ്മാനിച്ചു.
നൻബൻ ടാലന്റ് ഗേറ്റ്വേ അവാര്‍ഡുകള്‍ നവാഗത സംവിധായകരായ ഗണേഷ് കെ ബാബു, വിഘ്നേഷ് രാജ, വിനായക് ചന്ദ്രശേഖരൻ, മുത്തുകുമാര്‍, അരുവി മദൻ എന്നിവര്‍ക്ക് സമ്മാനിച്ചു.നൻപൻ ഗ്രൂപ്പ് ഹെഡ് നരേൻ രാമസ്വാമി, നൻബൻ ഗ്രൂപ്പ് സ്ഥാപകൻ ഗോപാല കൃഷ്ണൻ, സഹസ്ഥാപകൻ മണിവന്നൻ, ബ്രാൻഡ് അംബാസഡര്‍ ആരി അര്ജുൻ എന്നിവര്‍ സംസാരിച്ചു.ശിവമണി, രാജേഷ് വൈദ്യ, ലിഡിയൻ എന്നിവരുടെ ഫ്യുഷൻ, നടി തമന്നയുടെ ഡാൻസ് ഉള്‍പ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.