Home Featured നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം ജൂൺ 9-ന്, ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത്……

നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം ജൂൺ 9-ന്, ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത്……

by jameema shabeer

തെന്നിന്ത്യയുടെ പ്രിയ ജോഡികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോളിതാ, സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹത്തിന്റെ തീയതിയും ക്ഷണക്കത്തും പുറത്തുവന്നിരിക്കുകയാണ്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ച് ജൂൺ 9നാണ് താരവിവാഹം. നേരത്തെ, തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

വിവാഹത്തിന് മുന്നോടിയായി തയ്യാറാക്കിയ ഡിജിറ്റൽ ക്ഷണക്കത്ത് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായെത്തിയ ക്ഷണക്കത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

2015ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട്, ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25ന് ഇവരുടെ വിവാഹനിശ്ചയം നടന്നു എന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.

‘ഓ 2‘ എന്ന തമിഴ് ചിത്രമാണ് നയൻതാരയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ഗോൾഡി‘ ലും നയൻതാരയാണ് നായികയായെത്തുന്നത്. അജിത് നായകനാകുന്ന ‘എ.കെ 62‘ എന്ന ചിത്രമാണ് വിഘ്നേഷ് ശിവന്റേതായി ഇനി വരാനിരിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp