Home ചെന്നൈ നെറുകയില്‍ സിന്ദൂരമണിഞ്ഞ് ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര; വിവാഹിതരായോ എന്ന് നയന്‍സിനോടും വിഘ്‌നേശ് ശിവനോടും ആരാധകര്‍, വീഡിയോ വൈറല്‍

നെറുകയില്‍ സിന്ദൂരമണിഞ്ഞ് ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര; വിവാഹിതരായോ എന്ന് നയന്‍സിനോടും വിഘ്‌നേശ് ശിവനോടും ആരാധകര്‍, വീഡിയോ വൈറല്‍

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

തെന്നിന്ത്യൻ താരം നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരാകുന്നുവെന്ന വാർത്ത കേൾക്കാൻ കാതോർത്തിരിക്കുകയാണ് ആരാധകർ. താരങ്ങളുടെ ഓരോ ചിത്രവും സോഷ്യൽമീഡിയയിൽ നിമിഷ നേരംകൊണ്ടാണ് തരംഗം സൃഷ്ടിക്കാറ്. ഇപ്പോൾ അത്തരത്തിലൊരു ചിത്രവും വീഡിയോയുമാണ് സൈബറിടത്ത് നിറയുന്നത്. എന്നാൽ ഈ വീഡിയോയിൽ ആരാധകർ ചില സംശയങ്ങളുമായാണ് എത്തിയിരിക്കുന്നത്.

നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരായോ എന്നാണ് ഉയരുന്ന ചോദ്യം. അതിന് കാരണമാകട്ടെ നയന്‍താര നെറ്റിയില്‍ അണിഞ്ഞ കുങ്കുമവും. നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് ക്ഷേത്രദര്‍ശനം നടത്തുന്ന ഇരുവരുടെയും വീഡിയോ വൈറലായതോടെയാണ് പ്രേഷകരുടെ സംശയം വര്‍ധിച്ചത്.ചെന്നൈയിലെ കാളികാംബാൾ ക്ഷേത്രത്തിലാണ് ഇരുവരും ദർശനത്തിനെത്തിയത്. ഇതിനുമുമ്പും പലപ്പോഴും ഒന്നിച്ച് പല ക്ഷേത്രങ്ങളിലും ദർശനം നടത്തിയിട്ടുണ്ടെങ്കിലും നയൻതാരയെ നെറുകയിൽ സിന്ദൂരമണിഞ്ഞ് കാണുന്നത് ആദ്യമായിട്ടാണ്.

You may also like

error: Content is protected !!
Join Our Whatsapp