Home ആവഡിയിൽ സ്റ്റോപ് വേണം: നിവേദനം നൽകി സത്സംഗമവേദി

ആവഡിയിൽ സ്റ്റോപ് വേണം: നിവേദനം നൽകി സത്സംഗമവേദി

by shifana p

ചെന്നൈ : മംഗലാപുരം ഭാഗത്തു നിന്ന് ചെന്നൈയിലേക്കു വരുന്ന ട്രെയിനുകൾക്ക് ആവഡിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി എൽ മുരുകന് സത്സംഗമ ഭാരവാഹികൾ നിവേദനം നൽകി.

അനുഭാവപൂർവമായ നടപടികൾ കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു. സത്സംഗമ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി പി.എൻ.അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. അജയകുമാർ, ഓർഗനൈസിങ് സെക്രട്ടറി ആർ.കെ.ശ്രീനിവാസൻ, ആർ.രജിത്ത്, പി.വി.ഷിജിൻ, സി.കെ.അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.

Leave a Comment

error: Content is protected !!
Join Our Whatsapp