ചെന്നൈ • ഇന്നു രാജ്യ വ്യാപകമായി നീറ്റ് പരീക്ഷ നടക്കാനിരിക്കെ, പരീക്ഷയെ ഭയന്നു തമിഴ്നാട്ടിൽ ഒരു വിദ്യാർഥിനി കൂടി ജീവനൊടുക്കി.അരിയല്ലൂർ സ്വദേശിനി നിശാന്തിനെയാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷയിൽ വിജയിക്കാനാകാത്തതിനാൽ നിരാശയിലായിരുന്നു കുട്ടി.
ഇത്തവണയും നീറ്റ് പാസാകില്ലെന്ന ആശങ്കയെ തുടർന്നാണു ജീവനൊടുക്കിയത്.പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
രസതന്ത്രം, ജീവശാസ്ത്രം വിഷയങ്ങൾ ബുദ്ധിമുട്ടായതിനാലാണ് താൻ ഈ തീരുമാനമെടുത്തതെന്നും പിതാവ് വിദേശത്ത് നിന്ന് വന്നു ടൗണിൽ താമസിക്കണമെന്നും കത്തിൽ വിദ്യാർഥിനി എഴുതിയിട്ടുണ്ട്.സംഭവത്തിൽ പൊലീസ് കേസെടുത്തു.