Home Featured നീറ്റ് വിരുദ്ധ ബിൽ വൈകുന്നതിൽ തമിഴ്നാട് ഗവർണർക്കെതിരെ പ്രതിഷേധം

നീറ്റ് വിരുദ്ധ ബിൽ വൈകുന്നതിൽ തമിഴ്നാട് ഗവർണർക്കെതിരെ പ്രതിഷേധം

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp  https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ :നീറ്റ് വിരുദ്ധ ബില്ലിൽ തീരുമാനം വൈകിപ്പിക്കുന്ന തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കെതിര
പ്രതിഷേധം തെരുവിലേക്കും പടരുന്നു. ദലിത് സംഘടനയായ വിടുതലൈ ചിരുതൈകൾ പാർട്ടി വിസി കെ), ദ്രാവിഡ കഴകം (ഡികെ) പ്രവർത്തകരും സിപിഐ, സിപിഎം പ്രവർത്തകരും ചേർന്ന് മൈലാടുതുറൈയിൽ ഗവർണറെ കരിങ്കൊടി കാണിച്ചു.

ധർമ്മപുരം അദീനം മഠത്തിലെ ശ്രീ അഭിരാമി അമൃത കാടേക്വാർ തിരുകടയൂർ ക്ഷേത്രത്തിലേക്ക് ഗവർണർ പോകുമ്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ പൊലീസ് സന്നാഹം ഉണ്ടായിരു ന്നെങ്കിലും പ്രതിഷേധ ക്കാർ ഗവർണറെ കരി കൊടി കാണിക്കുകയും ചിലർ കൊടി ഗവർണറുടെ വാഹനവ്യൂഹത്തിനു നേരെ വലിച്ചെറിയുകയും ചെയ്തു. ചടങ്ങിലേക്ക് ഗവർണറെ ക്ഷണിച്ചതിൽ വിവിധ പാർട്ടികളുടെ നേതൃത്വം അദീനം മഠ അധികൃതരെ കണ്ട് അതൃപ്തി അറിയി ച്ചിരുന്നു.

ഇതിനു പിന്നാലെയായിരുന്നു പ്രതിഷേധം. സംഭവത്തിൽ അറുപതോളം പേർ അറസ്റ്റിലായി.അതേ സമയം, ഗവർണറുടെ വാഹനവ്യൂഹത്തിനെതിരെ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകി.
ക്രമസമാധാനപാലനത്തിൽ ഡിഎംകെ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. കേന്ദ്രം ഗവർണറുടെ സുരക്ഷയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട അണ്ണാമലൈ മുഖ്യമന്ത്രി എം.കെ.സ്റ്റലിൻ ഗവർണറോട് മാപ്പ് പറയുകയോ രാജീ വയ്ക്കുകയോ ചെയ്യണെന്നും ആവ ശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our Whatsapp