Home Featured ചെന്നൈ:പൊങ്കൽ വസ്ത്രങ്ങൾ: പുതിയ ഡിസൈനുമായി സംസ്ഥാന സർക്കാർ

ചെന്നൈ:പൊങ്കൽ വസ്ത്രങ്ങൾ: പുതിയ ഡിസൈനുമായി സംസ്ഥാന സർക്കാർ

ചെന്നൈ:പൊങ്കൽ സമ്മാനമായി നൽകാനുള്ള സാരികൾക്കും മുണ്ടുകൾക്കും പുതിയ ഡിസൈനുകൾ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ. റേഷൻ കാർഡ് ഉടമ കൾക്ക് സമ്മാനമായി സാരിയും മുണ്ടും നൽകുന്ന പദ്ധതി 1983 ലാണ് തമിഴ്നാട്ടിൽ ആരംഭിച്ചത്. കഴിഞ്ഞ 10 വർഷമായി വിതരണം ചെയ്യുന്ന ഒരേ ഡിസൈനിലുള്ള സാരികൾക്കും മുണ്ടുകൾക്കും പകരം പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങളാകും ഇത്തവണ റേഷൻ കാർഡ് ഉടമകൾക്കു ലഭിക്കുക.

സാരികൾ 15 പുതിയ ഡിസൈനുകളിലും മുണ്ടുകൾ 5 ഡിസൈനുകളിലുമാണ് ഇത്തവണ ലഭിക്കുക. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പുതിയ ഡിസൈനുകൾ പുറത്തിറക്കാനുള്ള തീരുമാനം.

You may also like

error: Content is protected !!
Join Our Whatsapp