ചെന്നൈ:ട്രൈനുകളിൽ ടിക്കറ്റ് പരിശോധനയ്ക്കായി പേപ്പറിൽ പ്രിന്റെടുത്ത ചാർട്ടുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ടിടിഇമാർക്ക് മോചനം.ടിക്കറ്റു വിവരങ്ങൾ പരിശോധിക്കുകയും വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ചെയ്യാൻ ഉപയോഗിക്കുന്ന ഹാൻഡ് ഹെഡ് ടെർമിലുകളുടെ (എച്ച്എച്ച്ടി) ഉപയോഗം വ്യാപകമാക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ട്രെയിനുകളിലെ ടിക്കറ്റ് പരിശോധന എളുപ്പമാക്കുന്ന 857 എച്ച്എച്ഛ്ഡി മെഷീനുകൾ ദക്ഷിണ റെയിൽവേയിൽ എത്തി.
ഇതിൽ 148 എണ്ണം തിരുവനന്തപുരം ഡിവിഷനും 140 എണ്ണം പാലക്കാടു ഡിവിഷനും നൽകിയതായി അധികതർ പറഞ്ഞു.ദക്ഷിണ റെയിൽവേയിലെ 185 ട്രെയിനുകളിൽ ടിക്കറ്റു പരിശോധന പൂർണമായും എച്ച്എച്ച്ടി വഴിയാകും. ചെന്നൈ മൈസൂരു, ചെന്നൈ കോയമ്പത്തൂർ ശതാബ്ദി എക്സ്പ്രസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച മെഷീനുകൾ വിജയിച്ചതോടെയാണ് ഇത് വ്യാപിപ്പിക്കുന്നത്.
എച്ച്എച്ച്ടികൾ ഉപയോഗിക്കുന്നതോടെ പേപ്പറിൽ പ്രിന്റു ചെയ്ത ചാർട്ടുകൾ ഇല്ലാതാകും. ചാർട്ട് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാമെന്നതിനാൽ നെറ്റ്വർക്ക് ഇല്ലാത്തതും പരിശോധന യെ ബാധിക്കില്ല.
ഒഴിവുള്ള ബെർ ത്തുകളുടെയും സീറ്റുകളുടെയും വിവരങ്ങൾ ഓരോ മണിക്കൂറിലും മെഷീൻ അപ്ഡേറ്റ് ചെയ്യും. വെയ്റ്റ് ലിസ്റ്റിൽ ഉള്ളവർക്ക് സീ റ്റ് ലഭ്യത അറിയാൻ സാധിക്കുന്ന തിനാൽ എച്ച്എച്ച്ടിയുടെ ഗുണം യാത്രക്കാർക്കും ലഭിക്കും.