ചെന്നൈ: മധുരയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവുനായ്ക്കള്‍ കടിച്ച് കീറി തിന്നു. ഉസിലംപെട്ടി തേനി റോഡിലാണ് ദാരുണമായ സംഭവം നടന്നത്. പൊന്നുസാമി തീയറ്ററിന് സമീപത്തായി രക്തക്കറയുള്ള തുണി തെരുവുനായ്ക്കള്‍ കടിച്ച് തിന്നുന്നത് കണ്ട് സംശയം തോന്നി നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ചോരക്കുഞ്ഞിനെയാണ് നായ്ക്കള്‍ കടിച്ച് തിന്നതെന്ന് കണ്ടെത്തിയത്.
പൊലീസെത്തി നായ്ക്കളെ ഓടിച്ച ശേഷം തുണി തുറന്ന് നോക്കിയപ്പോഴാണ് ചോരക്കുഞ്ഞിന്‍റെ ജഡം കണ്ടത്. ശരീരത്തിന്‍റെ മുക്കാല്‍ ഭാഗവും തെരുവ് നായ്ക്കള്‍ കടിച്ചുകീറി തിന്ന നിലയിലായിരുന്നു. കുഞ്ഞി തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വിവാദ പരാമര്‍ശം : നടി സായ് പല്ലവിക്കെതിരെ കേസെടുത്തു
ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നടി സായ് പല്ലവി നടത്തിയ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തു. ബജ്‌രംഗ്ദള്‍ നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സായ് പല്ലവിക്കെതിരെ സുല്‍ത്താന്‍ ബസാര്‍ പോലീസ് കേസെടുത്തത്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനവും വംശഹത്യയും ചിത്രീകരിച്ച ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെയും ഗോരക്ഷ പ്രവര്‍ത്തകരെയും അപമാനിക്കുന്ന തരത്തിലാണ് സായ് പല്ലവി പരാമര്‍ശം നടത്തിയതെന്നാണ് പരാതി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാതിക്കാസ്പദമായ പരാമര്‍ശം സായ് പല്ലവി നടത്തിയത്.