ചെന്നൈ: ചെന്നൈ ബിസിനസ് ഗ്രൂപ്പിന്റെ മൂന്നാമത്തെ മീറ്റിംഗ് ഇന്നലെ കോയയുടെ അധ്യക്ഷതയിൽ നടന്നു. മീറ്റിംഗിൽ ഗ്രൂപ്പിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളും, ഇനി ഗ്രൂപ്പ് എങ്ങിനെ മുന്നോട്ടു കൊണ്ടു പോകണമെന്നും അലി വിശദമായി വിവരിച്ചു.
എല്ലാവരും അയച്ചു തന്ന ലോഗോയിൽ നിന്ന് തിരഞ്ഞെടുത്ത ഒന്ന് ഗ്രൂപ്പിന്റെ ലോഗോ ആക്കുവാനും, ഇതുവരെ നടന്ന ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും ഉൾപ്പെടുത്തി ഒരു ബൈലോ ഉണ്ടാക്കുവാനും, ഗ്രൂപ്പിന്റെ അക്കൗണ്ട് രെജിസ്ട്രേഷൻ മുതലായവ എല്ലാം ഈ മാസം തന്നെ പൂർത്തിയാക്കാൻ തീരുമാനിച്ചു.
ഗ്രൂപ്പിൽ നിന്ന് ലഭിക്കുന്ന വരി സംഖ്യയുടെ തോത് അനുസരിച്ചു എല്ലാ മെമ്പർമാർക്കും ഒരു വരുമാന മാർഗം ലഭിക്കുന്ന രീതിയിൽ ഒരു സംരഭം ഭാവിയിൽ തുടങ്ങാനും തീരുമാനമായി. അതിനായി എല്ലാ മെമ്പർമാരുടെയും വരിസംഖ്യ അനിവാര്യമാണ്. വരി സംഖ്യ തരാത്തവരെയൊക്ക പിരിച്ചു വിട്ട്, വരിസംഖ്യ അടക്കുന്നവരുടെ ഒറ്റ ഗ്രൂപ്പ ആയി നില നിർത്താനും യോഗത്തിൽ തീരുമാനമായി, അതിനാൽ എല്ലാ മെമ്പർമാരിൽ നിന്നും വരിസംഖ്യ പിരിച്ചു ഗ്രൂപ്പിൽ നിലനിർത്താൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
നാട്ടിലുള്ള 19 മെമ്പർമാർ മീറ്റിംഗിൽ പങ്കെടുത്തു