
ബെംഗളൂരു ; രണ്ടാം ലോക് ഡൗണിനു ശേഷം സംസ്ഥാനത്തു നിലവിലുള്ള രാത്രി കർഫ്യു നവംബർ 8 നു ശേഷം പിൻവലിച്ചേക്കുമെന്ന് സൂചന ഇത് സംബന്ധിച്ചുള്ള ശുപാർശ സംസ്ഥാന സർക്കാരിന്റെ കോവിഡ് 19 ഉപദേശക സമിതി സർക്കാരിന് സമർപ്പിച്ചു .
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്കിൽ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശങ്ങൾ കമ്മറ്റി സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത് . കഴിഞ്ഞ 7 മാസമായി സംസ്ഥാനത്തു രാത്രി കർഫ്യു നിലവിലുണ്ട് ,രാത്രി 10 മുതൽ രാവിലെ 5 മണി വരെയാണ് കർഫ്യു നിലവിലുള്ളത് .കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 239 പേർക്കാണ്,കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് മരണ നിരക്കിലും കുറവുണ്ടായിട്ടുണ്ട് .
ബംഗളുരുവിൽ വീണ്ടും ലോക് ഡൗൺ വരാനുള്ള സാധ്യതയും ഉപദേശക സമിതി തള്ളിക്കളഞ്ഞു , ടിഎസി ചെയർമാൻ ഡോ എം കെ സുദർശൻ നിലപാടുകൾ വ്യക്തമാക്കി
