Home കനത്ത മഴ : തമിഴ്‌നാട്ടില്‍ വീടിന് മേല്‍ മതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് മരണം

കനത്ത മഴ : തമിഴ്‌നാട്ടില്‍ വീടിന് മേല്‍ മതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് മരണം

by shifana p

ചെന്നൈ : കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വീടിന് മേല്‍ മതില്‍ ഇടിഞ്ഞ് വീണ് നാല് കുട്ടികളുള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.പാലാര്‍ നദിക്കരയിലെ വീടാണ് ഇടിഞ്ഞ് വീണത്. വെള്ളം കയറുന്നത് പരിഗണിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇവര്‍ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. സാധാരണ മഴ പെയ്യുമ്പോള്‍ വെള്ളം കയറുന്നത് സ്ഥിരമായിരുന്നതിനാല്‍ സമീപത്തെ വീടുകളിലൊക്കെയായാണ് വീട്ടിലുള്ളവര്‍ രാത്രി കഴിച്ചിരുന്നത്.ഇത്തവണ സംഭവം നടക്കുമ്പോള്‍ ധാരാളമാളുകള്‍ വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റവര്‍ സമീപത്തെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Leave a Comment

error: Content is protected !!
Join Our Whatsapp