ചെന്നൈ : കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളോടുള്ള തമിഴ്നാട് സര്‍ക്കാരിന്റെ വിമുഖത പരോക്ഷമായി പ്രകടിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാര്‍ എന്ന അര്‍ഥമുള്ള മത്തിയരശ് എന്ന പ്രയോഗം മാറ്റി യൂണിയന്‍ സര്‍ക്കാര്‍ എന്ന അര്‍ഥമുള്ള ഒന്‍ട്രിയരശ് എന്ന പ്രയോഗം ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്.
അണ്ണാദുരൈയുടെയും കരുണാനിധിയുടെയും കാലത്ത് ഒന്‍ട്രിയരശ് എന്നായിരുന്നു കേന്ദ്രസര്‍ക്കാരിനെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയെ പോലെ ഫെഡറല്‍ അധികാരഘടന പിന്തുടരുന്ന രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ അമിത അധികാരമില്ലെന്നാണ് ഡി.എം.കെ.യുടെ നിലപാട്.
അതെ സമയം, എ.ഐ.എ.ഡി.എം.കെ. അധികാരത്തിലിരുന്ന കഴിഞ്ഞ 10 വര്‍ഷവും മത്തിയരശ് എന്ന പദമാണ് ഉപയോഗിച്ചത്. കൂടാതെ, തമിഴ് ദേശീയ ഭരണഭാഷയാക്കണമെന്ന ആവശ്യവും പുതിയ സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ട്.