ചെന്നൈ:സംസ്ഥാനത്തെ ആരാധനാലയങ്ങൾക്കു വ്യത്യസ്ത രീതിയിൽ വൈദ്യുതി നിര്ക്ക് ഈടാക്കുന്നെന്ന വ്യാജ പ്രചാരണത്തിനെതിരെ വൈദ്യുതി മന്ത്രി വി.സെന്തിൽ ബാലാജി രംഗത്ത്.ക്ഷേത്രങ്ങളിൽ വൈദ്യുതി യുണിറ്റിനു 8 രൂപയും പള്ളിയിലും മോസ്ക്കിലും യൂണിറ്റിനു 2.85 രൂപയുമാണ് ഈടാക്കുന്നതെന്ന് ഇൻഫോസിസ് മുൻ ഡയറക്ടർ ടി.വി.മോഹൻദാസ് പൈ ട്വിറ്ററിലിട്ട പോസ്റ്റിന് എതിരെയാണു മന്ത്രി പ്രതികരിച്ചത്.
ക്ഷേത്രം, മസ്ജിദ്, പള്ളി എന്നിവയെ യാതൊരു വിവേചനവുമില്ലാതെ പൊതുആരാധനാലയങ്ങളുടെ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നെന്നും ഇവയ്ക്കെല്ലാം തുല്യമായ നിരക്കാണ് ഈടാക്കുന്നതെന്നും മന്ത്രി രേഖകൾ സഹിതംസാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.