ചെന്നൈ : വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഡംബര കാറിന്റെ നികുതി അടയ്ക്കാൻ വൈകിയതിന് പിഴ ചുമത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസിൽ നടൻ വിജയ്ക്ക് ആശ്വാസ വിധി.2019 ജനുവരിക്ക് മുൻപ് മുഴുവൻ എൻട്രി ടാക്സും അടച്ചിട്ടുണ്ടെങ്കിൽ പിഴ ഈടാക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
വിജയ് യുഎസിൽ നിന്ന് ഇറക്കുമതി ചെയ്ത 63 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു എക്സ് 5 കാറിന്റെ എൻട്രി ടാക്സുമായി ബന്ധപ്പെട്ടതാണ് കേസ്. എൻട്രി ടാക്സ് അടയ്ക്കാൻ ആവശ്യപ്പെട്ടതിനെതിരെ വിജയ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു.
ഇതോടെ 7.98 ലക്ഷം രൂപ അടച്ചു. എന്നാൽ, പിഴയായി 30.23 ലക്ഷം രൂപ കൂടി അടയ്ക്കണമെന്നു വാണിജ്യനികുതി വകുപ്പ്ഉത്തരവിട്ടു. ഇതിനായി 2005 മുതലുള്ള കുടിശികയാണു കണക്കിലെടുത്തത്. ഇതോടെയാണ്കോടതിയിലെത്തിയത്.