Home Featured ചെന്നൈ:എൽകെജി, യുകെജി അങ്കണവാടിയിലേക്ക്

ചെന്നൈ:എൽകെജി, യുകെജി അങ്കണവാടിയിലേക്ക്

ചെന്നൈ :അധ്യാപകരുടെ ക്ഷാമത്തെ തുടർന്നു തമിഴ്നാട് സർക്കാർ സ്കൂളുകളിലെ എൽകെജി, യുകെജി വിഭാഗങ്ങൾ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അങ്കണവാടികളിലേക്കു മാറ്റി. കഴിഞ്ഞ അണ്ണാഡിഎംകെ സർക്കാരാണ് 2,381 എൽകെജി, യുകെജി ക്ലാസുകൾ സർക്കാർ സ്കൂളുകൾക്കൊപ്പമാക്കിയത്.12-ാം ക്ലാസ് വരെ ഒരേ സ്കൂ,ളിൽ കുട്ടികൾക്ക് പഠനം തുടരാമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

എന്നാൽ, കിന്റർഗാർട്ടൻ ക്ലാസുകളിലേക്ക് അധ്യാപകരെ കിട്ടാനില്ലെന്നും നിലവിൽ റിക്രൂട്ട് ചെയ്ത അധ്യാപകരെ മറ്റു ക്ലാസുകളിലേക്കു നിയമിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശിശുപരിപാലകരുടെ നിയമന മറ്റൊരു പ്രശ്നം. കൂടാതെ, പല സർക്കാർ സ്കൂളുകളിലും എൽകെജിക്കും യുകെജിക്കും ക്ലാസെടുക്കാൻ മതിയായ സ്ഥലമില്ലെന്നും അധികൃതർ പറഞ്ഞു.ഇനി സാമൂഹിക ക്ഷേമ വകുപ്പായിരിക്കും കെജി ക്ലാസുകളുടെ ചു മതല വഹിക്കുക.

You may also like

error: Content is protected !!
Join Our Whatsapp