Home Featured പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കണം ; മദ്രാസ് ഹൈക്കോടതി

പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കണം ; മദ്രാസ് ഹൈക്കോടതി

by jameema shabeer

പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വിശ്വാസികളുടെ ഓര്‍ഗനൈസേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മധുര ബഞ്ചാണ് വിധി പറഞ്ഞത്. അനാവശ്യമായ ചര്‍ച്ചകള്‍ക്ക് സാഹചര്യമുണ്ടാക്കരുതെന്ന് തമിഴ്‌നാട് ദേവസ്വം വകുപ്പിനോട് ജസ്റ്റിസ് എസ്. ശ്രീമതി മുന്നറിപ്പുനല്‍കി.
പളനിക്ഷേത്രത്തില്‍ ഹൈന്ദവരല്ലാത്തവര്‍, നിരീശ്വരവാദികള്‍ തുടങ്ങിയവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍, കഴിഞ്ഞിടയ്ക്ക് ഇതരമതത്തില്‍പ്പെട്ട ചിലര്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതായി ഹിന്ദുസംഘടനകള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ബാനര്‍ ക്ഷേത്രത്തിനുസമീപം ദേവസ്വംവകുപ്പ് സ്ഥാപിച്ചു.

എന്നാല്‍ അധികം വൈകാതെതന്നെ ഇവിടെനിന്ന് നീക്കി. ഇതിനെതിരേ പഴനി സ്വദേശിയായ സെന്തില്‍കുമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. പളനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി വീണ്ടും അറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇത് അംഗീകരിച്ച കോടതി നേരത്തേ ബാനര്‍ സ്ഥാപിച്ചിടത്തുതന്നെ അറിയിപ്പ് പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp