തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: നിലവാരമില്ലാത്ത
ശീതള പാനീയങ്ങൾക്കെതിരെ കണ്ണുരുട്ടി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്. കാലാവധി കഴിഞ്ഞ ശീതള പാനീയങ്ങൾ വിൽക്കുന്ന കടകൾക്കു വകുപ്പ് നോട്ടിസ് അയച്ചു.
ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വ്യാപകമായ ശീതള പാനീയം വിൽക്കുന്ന കടകളിൽ നടത്തിയ പരിശോധനയെ തുടർന്നാണു നോട്ടിസ് അയച്ചത്.
കാലാവധി കഴിഞ്ഞ ശീതള പാനീയങ്ങൾ കുടിക്കുന്നത് ജീവന് ഭീഷണിയാണെന്നിരിക്കെ, തണുപ്പൻ കളി വിട്ടില്ലെങ്കിൽ കടുത്ത നടപടികളുടെ ചൂട് അറിയുമെന്ന മുന്നറിയിപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകി.
നിലവാരമില്ലാത്ത ശീതളപാനീയങ്ങൾ വിൽക്കുന്നതിനെതിരെ വ്യാപക പരാതിയും ഉയർന്നിട്ടുണ്ട്. പലയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 634 കടകളിൽ കാലാവധി തീർന്ന പാനീയങ്ങൾ കണ്ടെത്തി.
കാലാവധി തീർന്ന, നിലവാരമില്ലാത്ത ഉൽപന്നങ്ങൾ വിൽക്കരുതെന്ന് കച്ച വടക്കാർക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും നിലവാരമുണ്ടെന്ന് സ്വയം ഉറപ്പാക്കുക. കുപ്പികളിൽ രേഖപ്പെടുത്തിയിട്ടുള്ള കാലാവധി
പരിശോധിച്ച് ഉറപ്പു വരുത്തണം. പരാതികൾ ഭക്ഷ്യ സു രക്ഷാ വകുപ്പിനെ അറിയിക്കാം. 9444042322 എന്ന വാട്സാപ് നമ്പറിലോ
unavupukar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ പരാതികൾ നൽകാം.