Home Featured തമിഴ്നാട്ടിലെ വനിതാ നേതാവിന് അശ്ലീലസന്ദേശം; പ്രതിയെ മലപ്പുറത്തു നിന്ന് പിടികൂടി ചെന്നൈ പോലീസ്

തമിഴ്നാട്ടിലെ വനിതാ നേതാവിന് അശ്ലീലസന്ദേശം; പ്രതിയെ മലപ്പുറത്തു നിന്ന് പിടികൂടി ചെന്നൈ പോലീസ്

by s.h.a.m.n.a.z

ചെന്നൈ: വനിതാ രാഷ്ട്രീയ നേതാവിന് അശ്ലീല സന്ദേശങ്ങളയച്ചയാളെ ചെന്നൈ പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈ പല്ലാവരം മണ്ഡലത്തില്‍നിന്ന് മത്സരിച്ച തമിഴര്‍ മുന്നേറ്റ പടയുടെ വനിതാനേതാവ് വീരലക്ഷ്മിയുടെ പരാതിയില്‍ അരിയല്ലൂര്‍ സ്വദേശി ആരോഗ്യസാമിയാണ് (35) പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.തിരഞ്ഞെടുപ്പില്‍ നിന്നപ്പോള്‍ വീരലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മൊബൈല്‍ നമ്ബറിലേക്കും പ്രതി അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയക്കുകയായിരുന്നു എന്നാണു പരാതി. ഫെയ്സ്ബുക്കില്‍നിന്ന് പ്രതി സ്ത്രീകളുടെ ഫോണ്‍ നമ്ബര്‍ കൈക്കലാക്കി അവര്‍ക്ക് അശ്ലീല സന്ദേശങ്ങളയച്ചിരുന്നതായും പോലീസ് കണ്ടെത്തി.ശങ്കര്‍ നഗര്‍ പോലീസ് ഫോണ്‍ നമ്ബര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp