ചെന്നൈ- പഴക്കം ചെന്നതും അപകടാവസ്ഥയിലുള്ളതുമായ 10,030 സർക്കാർ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. ഇവ പകരം പുതിയ കെട്ടിടങ്ങൾ നിർമിക്കും. ഇതിനായി 1,300 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. സ്മാർട്ട് ക്ലാസ് മുറികൾ അടക്കമുള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കി സ്കൂളുകളെ നവീകരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
“പേരാശിയർ അൻപഴകൻ വിദ്യാഭ്യാസ വികസന പദ്ധതിയിൽ പെടുത്തി 7,000 കോടി ചെലവിൽ 18,000 ക്ലാസ് മുറികളും മറ്റ് സൗകര്യങ്ങളും തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.